തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ജെ.സി. ഡാനിയേൽ പുരസ്കാരം തിരക്കഥാകൃത്തും സംവിധായകനുമായ കെ.ജി. ജോർജ്ജിന്. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണിത്. ഒക്ടോബർ 15ന് പാലക്കാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം നൽകും.
’70കളില്‍ മലയാള സിനിമയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ച വ്യക്തിയാണ് കെ.ജി. ജോര്‍ജ്ജ്. മനുഷ്യമനസ്സിന്റെ അഗാധതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ശാസ്ത്രീയവിശകലനങ്ങള്‍ തന്റെ കഥാപാത്രങ്ങളിലൂടെ നല്‍കുകയെന്നത് ഇദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകതയാണ്.
മികച്ച മലയാളം ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഒന്‍പത് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. സിനിമയെന്ന അദ്ഭുതത്തെ മലയാളിക്ക് പരിചയപ്പെടുത്തുകയും വിപ്ലവകരമായ സിനിമകള്‍ സൃഷ്ടിക്കുകയും ചെയ്ത ജെ.സി. ഡാനിയേലിന്റെ പേരില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി 1992 മുതല്‍ 2014 വരെ 22 പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് പുരസ്കാരം നല്‍കിയിട്ടുണ്ട്. ഐ.വി. ശശി ചെയര്‍മാനും സിബി മലയില്‍, ജി.പി. വിജയകുമാര്‍, കമല്‍, റാണി ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: