തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ബോംബേറ്. ഇന്നലെ രാത്രി 11 .45 ഓടെയാണ് കുന്നുകുഴിയിലെ ഓഫീസിനു നേരെ ബൈക്കിലെത്തിയ സംഘം നാടന്‍ ബോംബ് എറിഞ്ഞത്. അക്രമത്തില്‍ ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ശബ്ദം കേട്ട് ഓഫിസിനുള്ളിലുണ്ടായിരുന്ന ജീവനക്കാര്‍ പുറത്തിറങ്ങിയെങ്കിലും അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞു മ്യൂസിയം എസ്ഐ സുനിലിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തില്‍ ആര്‍ക്കും പരിക്കില്ല, സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് പരിസരത്തേക്ക് പ്രതിഷേധ പ്രകടനം നടത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: