ബിജെപി ദേശീയ കൗണ്‍സില്‍: ഇന്ന് അവലോകന യോഗം

Wednesday 7 September 2016 9:10 am IST

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള അവലോകനയോഗം ഇന്ന് രാവിലെ 10 ന് കോഴിക്കോട് കല്ലായ് റോഡിലെ സ്വാഗത സംഘം ഓഫീസില്‍ നടക്കും. 32 ഉപസമിതികളുടെ കണ്‍വീനര്‍മാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പ്രസിഡന്റുമാര്‍, പ്രഭാരിമാര്‍, മേഖലാ അദ്ധ്യക്ഷന്‍മാര്‍, സംഘടനാ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, അരവിന്ദ് മേനോന്‍ തുടങ്ങിയവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. ബൂത്തു തല യോഗങ്ങള്‍, സജീവാംഗങ്ങളുടെ സമ്മേളനങ്ങള്‍, സമ്പര്‍ക്ക യജ്ഞം തുടങ്ങി ദേശീയകൗണ്‍സിലിന് മുന്നോടിയായി നടന്ന പരിപാടികളുടെ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കും. ജില്ലകളില്‍ നടക്കുന്ന തയ്യാറെടുപ്പുകളുടെ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കും. സംസ്ഥാന വ്യാപകമായി ആരംഭിച്ച സമ്പര്‍ക്ക യജ്ഞത്തില്‍ വന്‍ജനപങ്കാളിത്തമാണ് ഉണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.