ശ്രീനഗര്‍: കശ്മീരില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം. സംഭവത്തില്‍ മൂന്നു ജവാന്മാര്ക്ക് പരുക്കേറ്റു. സൈനികരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലാണ് സൈനികര്‍ക്കു നേരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിനു ശേഷം ഭീകരര്‍ രക്ഷപ്പെട്ടു.
ഹന്‍ഡ് വാര പട്ടണത്തിനടുത്ത ക്രാല്‍ഗുണ്ടില്‍ ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്.സൈന്യം തിരിച്ച് വെടിവെച്ചെങ്കിലും തീവ്രവാദികള്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: