ദേശീയ കൗണ്‍സില്‍ സമ്മേളനം: ജനഹൃദയങ്ങള്‍ കീഴടക്കി സമ്പര്‍ക്ക യജ്ഞം

Wednesday 7 September 2016 10:37 am IST

മാവൂര്‍: ബിജെപി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന ഗൃഹസമ്പര്‍ക്കത്തിന്റെ മാവൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം ബിജെപി കുന്ദമംഗലം നിയോജകമണ്ഡലം വൈ. പ്രസിഡന്റ് എം. പുഷ്പാകരന്‍ നിര്‍വഹിച്ചു. മാവൂര്‍ പഞ്ചായത്തിലെ 89-ാം ബൂത്തില്‍ നടന്ന സമ്പര്‍ക്ക പരിപാടിയില്‍ കെ. കൃഷ്ണന്‍, സി. ശ്രീനിവാസന്‍, എം. രജീഷ്, സുധീര്‍, കെ. അനിത, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അത്തോളി: അത്തോളി പഞ്ചായത്ത് ഗൃഹസമ്പര്‍ക്ക യജ്ഞം ബിജെപി ജില്ലാവൈസ്പ്രസിഡന്റ് എം.സി. ശശീന്ദ്രന്‍, ഗാന്ധിയന്‍ എന്‍.വി. കുഞ്ഞിരാമന്‍നായര്‍ക്ക് ലഘുലേഖ നല്‍കി ഉദ്ഘാടനം ചെയ്തു. കെ.പി. രാജേന്ദ്രന്‍, ആര്‍.എം. കുമാരന്‍, ടി.കെ.കൃഷ്ണന്‍, വിദ്യാസാഗര്‍, മന്ദന്‍,ഷിബു എന്നിവര്‍ പങ്കെടുത്തു. പന്തീരാങ്കാവ്: ബിജെപി പന്തീരാങ്കാവ് ഏരിയാ ഗൃഹസമ്പര്‍ക്കം അഡ്വ. ലൂക്കോ ജോസഫിന് ലഘുലേഖ നല്‍കി ഏരിയാ പ്രസിഡന്റ് കെ.പി. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി ധനേഷ്‌കുമാര്‍, വൈസ്പ്രസിഡന്റ് ആനന്ദ് എന്‍.ദേവില്‍കുമാര്‍, പ്രഭീഷ്,ബ്രിജീഷ്, ലാവിഷ് കെ.ടി. സേതുമാധവന്‍ എന്നിവര്‍ പങ്കെടുത്തു. കൊടുവള്ളി: ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള മഹാസമ്പര്‍ക്ക യജ്ഞത്തിന് കിഴക്കോത്ത് പഞ്ചായത്തില്‍ തുടക്കം കുറിച്ചു. നാല്‍പ്പത്തി ഒമ്പത് വര്‍ഷം മുമ്പ് കോഴിക്കോട്ട് നടന്ന ഭാരതീയ ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത കായക്കല്‍ ഉക്കാരുട്ടിക്ക് ലഘുലേഖ നല്‍കിക്കൊണ്ട് ബിജെപി കൊടുവള്ളി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബിജു പടിപ്പുരക്കല്‍ ഉദ്ഘാടനം ചെയ്തു. പി.സി. പ്രമോദ്, എം. ചന്ദ്രന്‍, എം.പി. അരവിന്ദന്‍, എ.കെ. ലോഹിതാക്ഷന്‍, എ.കെ. ബാബു, വി. പ്രകാശന്‍, അശ്വിന്‍ ടി. എന്നിവര്‍ പങ്കെടുത്തു. വടകര : ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായുള്ള മണിയൂര്‍ പഞ്ചായത്ത്തല ഗൃഹസമ്പര്‍ക്ക പരിപാടി കോച്ച് ഒ.എം. നമ്പ്യാരെ സന്ദര്‍ശിച്ച് ബിജെപി മേഖലാ വൈസ്പ്രസിഡന്റ് രാമദാസ് മണലേരി ഉദ്ഘാടനം ചെയ്തു. മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ. രജീഷ് ജനറല്‍സെക്രട്ടറി ഒ.പി. ദിലീപന്‍, സി.ടി. ബാബുരാജ് എന്നിവര്‍ സംബന്ധിച്ചു. നടക്കുതാഴ ഏരിയ കമ്മിറ്റി ഗൃഹ സമ്പര്‍ക്ക പര്പാടി മണ്ഡലം ജന. സെക്രട്ടറി സി പി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നടക്കുതാഴ ഭാസ്‌കരന്‍ വൈദ്യരെ വീട്ടില്‍ ചെന്ന് കണ്ടാണ് ഗൃഹ സമ്പര്‍ക്ക പരിപാടിക്ക് തുടക്കമിട്ടത്. ബി ജെ പി ട്രഷറര്‍ ഒ ശ്രീധരന്‍, ഏരിയ പ്രസിഡണ്ട് ബിജീഷ് പി കെ, ശ്രീപാല്‍,അരുണ്‍ സി പി എന്നിവരും സമ്പര്‍ക്ക പരിപാടില്‍ പങ്കെടുത്തു. ബാലുശ്ശേരി: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി പനങ്ങാട് പഞ്ചായത്ത് തല ഗൃഹ സമ്പര്‍ക്ക യജ്ഞത്തിന്റെ ഉദ്ഘാടനം 1967 ലെ കോഴിക്കോട് ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത ടി.സി ദാമോദരനെ സമ്പര്‍ക്കം ചെയ്തു കൊണ്ട് ബിജെപി ബാലുശ്ശേരി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സദാനന്ദന്‍ വാകയാട് നിര്‍വ്വഹിച്ചു. എന്‍.പി രവീന്ദ്രന്‍,പ്രഭാകരന്‍ , സി.കെ പത്മനാഭന്‍, ടി.സി പ്രജീഷ്,കുട്ടോത്ത് കൃഷ്ണന്‍കുട്ടി, കെ.എം പ്രതാപന്‍ എന്നിവര്‍ പങ്കെടുത്തു. ഉള്ളിയേരി: ബിജെപി നാഷണല്‍ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി മഹാസമ്പര്‍ക്കത്തിന്റെ ഉള്ളിയേരി പഞ്ചായത്ത്തല ഉദ്ഘാടനം ബിജെപി ജില്ല സെക്രട്ടറി എന്‍ പി. രാമദാസ്, ഉള്ളിയേരി ഗവ. എംയുപി സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ തെക്കെടത്ത് മാധവനെ സന്ദര്‍ശിച്ച് നിര്‍വഹിച്ചു. ചാലൂര്‍ ശ്രീധരന്‍, കെ.കെ. ഷിബുമാര്‍, ശോഭ രാജന്‍, റിജി തയങ്ങോട്ട്, ബി.ദിപിന്‍, ലിനീഷ്.എ, കരുമാത്ത് ശ്രീധരന്‍ നായര്‍, യു. മനുപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.