കോഴിക്കോട്: ഭാരത സര്‍ക്കാറിന്റെ എംഎസ്എംഇ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എംഎസ്എംഇ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഏറ്റുമാനൂരും കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയും സംയുക്തമായി ജില്ലയിലെ വ്യവസായ സംരഭക സുഹൃത്തുക്കള്‍ക്കായി മോട്ടിവേഷന്‍ കാംപയിന് പ്രധാന്‍മന്ത്രി മുദ്രായോജനയെ സംബന്ധിച്ചുള്ള സെമിനാറും സംഘടിപ്പിച്ചു.
ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എം.എസ്എംഇ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഡപ്യൂട്ടി ഡയറക്ടര്‍ ജി.എസ്. പ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സൈമന് സക്കറിയ, കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന് കോഴിക്കോട് ഘടകം പ്രസിഡന്റ് പി.എം.എ. ഗഫൂര്‍, ലീഡ് ബാങ്ക് മാനേജര്‍ കെ.ഭുവന്ഗദാസ് എന്നിവര്‍ സംസാരിച്ചു.
ചോയ്സി ഇന്ത്യ റബ്ബര്‍ പ്രൊഡക്ടിന്റെ എംഡി പി.എ. ജോസഫ് മോട്ടിവേഷന്‍ ക്ലാസെടുത്തു. അസി. ഡയറക്ടര്‍ ജി. ബാലഗോപാലന് സ്വാഗതവും കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി മാനേജര്‍ സന്തോഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: