വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളണം: ഒബിസി മോര്‍ച്ച

Wednesday 7 September 2016 10:41 am IST

കോഴിക്കോട്: കേരളത്തില്‍ പിന്നാക്ക വികസന വകുപ്പിന്റെ പേരില്‍ നല്‍കി വരുന്ന വായ്പകള്‍ പലിശ രഹിതമാക്കണമെന്നും, വായ്പ എടുത്ത് കടക്കെണിയില്‍പ്പെട്ട ഹിന്ദു പിന്നാക്ക വിഭാഗങ്ങളുടെ കുടിശ്ശിക ഉപാധികളില്ലാതെ എഴുതിത്തള്ളണമെന്നും ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.പി. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെ പി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, ജന. സെക്രട്ടറി ടി. ബാലസോമന്‍, ഒബിസി മോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി അജയ് കെ. നെല്ലിക്കോട് സംസ്ഥാന വൈസ് പ്രസിഡന്റ് പി. പീതാംബരന്‍ എന്നിവര്‍ സംസാരിച്ചു. ടി.എം. അനില്‍കുമാര്‍ സ്വാഗതവും, സ്മിജിത്ത് നന്ദിയും പറഞ്ഞു. ഒബിസി മോര്‍ച്ച ജില്ലാ ഭാരവാഹികളായി കെ.പി. ചന്ദ്രന്‍ (പ്രസിഡന്റ്), ചോയിക്കുട്ടി, കെ.സി. രാജന്‍, രാജേന്ദ്രന്‍ (വൈസ് പ്രസി), ടി.എം. അനില്‍കുമാര്‍ (ജന. സെക്രട്ടറി), ബാലകൃഷ്ണന്‍, വിശ്വന്‍ കോട്ടൂര്‍, സ്മിജിത്ത് കളക്കണ്ടി (സെക്രട്ടറിമാര്‍), ദിനേശന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.