മുക്കം: നൂറ് ദിവസം പിന്നിട്ട എല്‍ഡിഎഫ് സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് ബിജെപിസംസ്ഥാന വക്താവ് പി.രഘുനാഥ് ആരോപിച്ചു. ബിജെപി തിരുവമ്പാടി നിയോജകമണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിലെ അഭ്യന്തര പ്രശ്നങ്ങള്‍ മൂടിവെക്കാന്‍ ആര്‍എസ്എസിന് നേരെ പാഞ്ഞടുക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് കഴിഞ്ഞ നൂറ് ദിവസങ്ങളില്‍ കേരളത്തില്‍ കാണാന്‍ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.പി. സതീഷ്, ബാലകൃഷ്ണന് വെണ്ണക്കോട്, കൃഷ്ണദാസ് തിരുവമ്പാടി, ബാബു മൂലയില്‍, പി. പ്രേമന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: