കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ 11 മുതല്‍ 15 വരെ നടക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി സ്പോര്‍ട്ട് സിനും ആയോധന കലകളുടെ പ്രദര്‍ശനത്തിനും വേദിയൊരുങ്ങുന്നു. മാനാഞ്ചിറ സ്ക്വയര്‍, കോര്പ്പറേഷന് സ്റ്റേഡിയം, കുറ്റിച്ചിറ എന്നിവയാണ് വേദികള്‍.
11ന് രാവിലെ ഒന്‍പത് മണിക്ക് മാനാഞ്ചിറ സ്ക്വയറില്‍ തലപ്പന്ത് കളി മത്സരം നടക്കും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന സെലിബ്രിറ്റി കമ്പവലി മത്സരത്തില്‍ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് നയിക്കുന്ന കലക്ടേഴസ് ടീം, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നയിക്കുന്ന മേയേര്‍സ് ടീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നേതൃത്വം നല്കുന്ന ജില്ലാ പഞ്ചായത്ത് ടീം എന്നിവയ്ക്ക് പുറമേ പ്രസ്ക്ലബ്ബ് നയിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ടീമും സ്പോര്‍ട്സ് കൗണ്‍സില്‍ ടീമും പങ്കെടുക്കും 12 ന് വൈകീട്ട് 5.30 ന് സ്കിപ്പിംഗ് പ്രദര്‍ശനം, നാസിക് ഡോള്‍ പ്രദര്‍ശനം എന്നിവ നടക്കും. 13ന് രാവിലെ എട്ട് മണിക്ക് വൈഎംസിഎ യും കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഫുട്സാല്‍ നടക്കും. ഒന്‍പതു മണിക്ക് മാനാഞ്ചിറ സ്ക്വയറില്‍ നാടന്‍ അമ്പെയ്ത് മത്സരവും 5.30 ന് ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കളരിപ്പയറ്റ് പ്രദര്‍ശനവും ഒരുക്കും. 6.30 ന് ജില്ലാ വുഷു അസോസിയേഷന് ഒരുക്കുന്ന വുഷു പ്രദര്‍ശനവും നടക്കും. 14 ന് രാവിലെ ഏഴു മണിക്ക് കുറ്റിച്ചിറയില്‍ നീന്തല്‍ മത്സരമുണ്ടാവും. സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന് സമ്മാനദാനം നിര്‍വ്വഹിക്കും. വൈകിട്ട് 5.30 ന് മാനാഞ്ചിറ സ്ക്വയറില്‍ പതഞ്ജലി യോഗ സെന്റര്‍ യോഗ പ്രദര്‍ശനം ഒരുക്കും. 6.30 ന് ഗ്രാന്റ് മാസ്റ്റര്‍ ടി.വി അബ്ദുള്‍ നാസറും സംഘവും ഷാവോലിന്‍ യിന്‍യാങ് കുങ്ഫു കൂണ് അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: