തിരുവനന്തപുരം: ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷനായ സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദന് സർക്കാർ ഒൗദ്യോഗിക വസതി അനുവദിച്ചു. കവടിയാർ ഹൗസാണ് വിഎസിന് വേണ്ടി സർക്കാർ നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് വിഎസിന് ഔദ്യോഗിക വസതി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്. ഔദ്യോഗിക വസതിയുടേയും വാഹനത്തിന്റേയും കാര്യത്തിൽ തൃപ്തനല്ലാത്തതിനാലാണ് വിഎസ് ഭരണപരിഷ്കാര കമ്മിഷൻ സ്ഥാനം ഏറ്റെടുക്കാതിരുന്നതെന്ന വാർത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ അദ്ദേഹത്തിന് വസതി അനുവദിച്ച് നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: