ന്യൂദല്‍ഹി: മൂന്നാറിലെ തൊഴിലാളി സംഘടനയായ പെമ്പിളൈ ഒരുമൈ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. കേരളത്തിന്റെ ചുമതലയുള്ള ആം ആദ്മി പാര്‍ട്ടി നേതാവ് സോമനാഥ് ഭാരതിയുമായും ദല്‍ഹി തൊഴില്‍ മന്ത്രി ഗോപാല്‍ റായിയുമായും പെമ്പിളൈ ഒരുമൈ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് എഎപിയില്‍ ലയിക്കാന്‍ തീരുമാനമായത്.
സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന മൂന്നാര്‍ സമരത്തിനു ശേഷമാണു പെമ്പിളൈ ഒരുമൈ ട്രേഡ് യൂണിയന് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പിന്നീട് ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം പല നേതാക്കളും പഴയ ട്രേഡ് യൂണിയനുകളിലേക്കു തിരിച്ചുപോയി സംഘടന ദുര്‍ബലമായ സാഹചര്യത്തിലാണു പെമ്പിളൈ ഒരുമൈ ആം ആദ്മി പാര്‍ട്ടി ട്രേഡ് യൂണിയനില്‍ അഫിലിയേറ്റ് ചെയ്യാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: