അടിമാലി: കൊച്ചി-മധുര ദേശീയ പാതയില്‍ അടിമാലിക്ക് സമീപം കൂമ്പന്‍പാറ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയില്ല.
വിവിധ സ്ഥലങ്ങളില്‍ നിന്ന് തെക്കിന്റെ കാശ്മീരെന്നറിയപ്പെടുന്ന മൂന്നാര്‍ സന്ദര്‍ശിക്കാന്‍ വിനോദ സഞ്ചാരികളുടെതടക്കം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന അടിമാലി മൂന്നാര്‍ റോഡിനാണ് ഈ ദുരവസ്ഥ. ഇടുങ്ങിയ റോഡും പാതയോരത്തെ വന്‍ ഗര്‍ത്തവും അപകടസ്ഥിതി ഗുരുതരമാക്കുന്നു.
പാതയോരം ഇടിഞ്ഞതിനെ തുടര്‍ന്ന് അപകട സൂചന നല്കി കല്ലുകള്‍ റോഡില്‍ നിരത്തി വച്ചിരിക്കുന്നതിനാല്‍ വഹനങ്ങള്‍ കടന്നു പോകുന്നതിനും ബുദ്ധിമുട്ടാണ്. ഇരുവശങ്ങളിലേക്കും കടന്നു പോകേണ്ട വാഹനങ്ങള്‍ ട്രാഫിക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇടിഞ്ഞഭാഗത്ത് എത്രയും വേഗം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: