കുടുംബശ്രീ - മലബാര്‍ ഗോള്‍ഡ് മെഗാ ഓണപ്പൂക്കള മത്സരം

Wednesday 7 September 2016 9:01 pm IST

  കല്‍പ്പറ്റ : കുടുംബശ്രീ ജില്ലാ മിഷനും മലബാര്‍ ഗോള്‍ഡും സംയുക്തമായി സംഘടിപ്പിച്ച മെഗാഓണപ്പൂക്കളമത്സരത്തി ല്‍ വെള്ളമുണ്ട സിഡിഎസ് ഒന്നാംസമ്മാനം നേടി. വൈത്തിരി സിഡിഎസ് രണ്ടാം സ്ഥാനവും പനമരം, പൊഴുതന സിഡിഎസുകള്‍ മൂന്നാം സ്ഥാനവും പങ്കിട്ടു. കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് വര്‍ണ്ണവസന്തം തീര്‍ത്ത് നടത്തിയ പൂക്കള മത്സരം കാണികളുടെ പ്രശംസ പിടിച്ചുപറ്റി. സന്ദര്‍ശകരുടെ വോട്ടെടുപ്പില്‍ കല്‍പ്പറ്റ നഗരസഭ സി.ഡി.എസ് ഒന്നാംസ്ഥാനവും മാനന്തവാടി, വെള്ളമുണ്ട സിഡി എസുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. 12ടീമുകളാണ് മത്സരത്തി ല്‍ പങ്കെടുത്തത്. നാടന്‍പൂക്കളും മറുനാടന്‍ പൂക്കളും ഉപയോഗിച്ചാണ് മത്സരാര്‍ത്ഥികള്‍ പൂക്കളങ്ങള്‍തീര്‍ത്തത്. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി മത്സരങ്ങള്‍ ഉദ്ഘാടനംചെയ്തു. ജില്ലാമിഷന്‍ കോ ര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍.കെ. പി, മലബാര്‍ഗോള്‍ഡ് ആന്റ് ഡയമണ്ട് മാനേജര്‍ അബൂബക്ക ര്‍, വര്‍ഗ്ഗീസ്, ജലീല്‍പരിയാരം, കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഹാരിസ്.കെ.എ, ശോഭ.ടി.എന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.