ആലപ്പുഴ: ബിജെപി സംസ്ഥാന കമ്മറ്റി ആഫീസിനു നേരെ നടന്ന ബോംബ് ആക്രമണത്തില്‍ പ്രതിക്ഷേധിച്ച് ആലപ്പുഴ ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധപ്രകടനവും യോഗവും നടത്തി. ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന് സംസാരിച്ചു. മണ്ഡലം സെക്രട്ടറിമാരായ വി.സി. സാബു, ആര്. കണ്ണന്, ആശ്രമം മേഖലാ പ്രസിഡണ്ട് അനില്‍ ഒ.സി, ടൗണ്‍ വൈസ് പ്രസിഡന്റുമാരായ അനില്‍ കുമാര്‍, മനു ഉപേന്ദ്രന്, സെക്രട്ടറി നിഖില്‍ മുല്ലയ്ക്കല് ഏരിയ പ്രസിഡണ്ട് എ.ഡി. പ്രസാദ്കുമാര്‍, കുതിരപ്പന്തി ഏരിയ പ്രസിഡണ്ട് സി.എസ്. സമാനസന്, ആലിശ്ശേരി ഏരിയ പ്രസിഡണ്ട് അനീഷ്രാജ്, മുല്ലക്കല്‍ ഏരിയ സെക്രട്ടറി ഗിരീഷ് കുമാര്‍, മണ്ഡലം അംഗങ്ങളായ സുരേഷ്, ഷാജി, സണ്ണി, വേണു വാഴവേലി തുടങ്ങിയവര്‍ പ്രതിഷേധപ്രകടനത്തിന് നേതൃത്വം നല്കി.
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ നടന്ന പ്രകടനത്തിന് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍ അമ്പലപ്പുഴ, വൈസ് പ്രസിഡന്റ് അനില്‍ പാഞ്ചജന്യം, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
എടത്വ: എടത്വയില്‍ നടന്ന പ്രകടനത്തിന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍, സഹകാര്‍ ഭാരതി ജില്ലാ സെക്രട്ടറി ബിജു തലവടി, മണിക്കുട്ടന് ചേലേക്കാട്, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: