ബിജെപി പ്രതിഷേധ പ്രകടനം

Wednesday 7 September 2016 9:45 pm IST

തൃശൂര്‍ : ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തൃശൂരില്‍ പ്രകടനം നടത്തി. ദേശീയ കൗണ്‍സില്‍ അംഗം പി.എസ്. ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ.അനീഷ്‌കുമാര്‍,കെ.പി.ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. സ്വരാജ് റൗണ്ട് ചുറ്റി നടന്ന പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ വിനോദ് പൊള്ളഞ്ചേരി,പ്രദീപ് കുമാര്‍ മുക്കാട്ടുകര,രഘുനാഥ്.സി.മേനോന്‍, വിന്‍ഷി അരുണ്‍കുമാര്‍, സുധീഷ് മേനോത്ത് പറമ്പില്‍, മോഹനന്‍ പോട്ടോര്‍, ഇ.എം ചന്ദ്രന്‍, സജിത് നായര്‍, സുരേഷ് ചാലക്കുടി, ഉദയകുമാര്‍ കടവത്ത്, കൗണ്‍സിലര്‍മാരായ വി.രാവുണ്ണി,ഐ.ലളിതാംബിക, കെ.മഹേഷ്, പൂര്‍ണ്ണിമ സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൊടുങ്ങല്ലൂരില്‍ നടന്ന പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് എംജി പ്രശാന്ത്‌ലാല്‍,എല്‍ കെ മനോജ്,എംയു.ബിനില്‍,കെഎ സുനില്‍കുമാര്‍,കെഎസ് ശിവറാം നേതൃത്വം നല്‍കി. മണലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ്’നടത്തിയ പ്രകടനം വെങ്കിടങ്ങ് സെന്ററില്‍ സമാപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. സുധീഷ് മേനോത്തുപറമ്പില്‍ ,മോഹനന്‍ കളപ്പുരക്കല്‍, ശശി മരുതയൂര്‍, പ്രവീണ്‍ പറങ്ങനാട്, മനോജ് മാനിന എന്നിവര്‍ നേതൃത്വം നല്കി. പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പി.എസ്. ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു. രഘുനാഥ് ,സുബ്രന്‍ പൂത്താടാന്‍്യു, വൈശാഖ് ,രാജേഷ് എന്നിവര്‍ സംസാരിച്ചു സുനിതദാസ് അരങ്ങത്ത് സുരേഷ് മേനോന്‍ സജീവന്‍ ,എന്‍ .എന്‍ .വിജയന്‍, റിസണ്‍ ചെവിടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.