പഴകിയ ഭക്ഷണം പിടിച്ചെടുത്തു

Wednesday 7 September 2016 9:47 pm IST

ഇരിങ്ങാലക്കുട : നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. എന്നാല്‍ ഏതെല്ലാം ഹോട്ടലുകളാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നു പറയാന്‍ പറ്റില്ലെന്നും നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യാഗസ്ഥന്‍ ശഠിച്ചു. ഇതിനിടെ മേലുദ്യോഗസ്ഥയുടെ ഫോണ്‍ വരുകയും, ഹോട്ടലുകളുടെ പേര് നല്‍കേണ്ടെന്ന് അറിയിച്ചതായും മാധ്യമങ്ങളോട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ തുടങ്ങിയ റെയ്ഡില്‍ 9 ഹോട്ടലുകളും 2 കാറ്ററിങ് സ്ഥാപനങ്ങളും പരിശോധിച്ചു. പഴകിയ ചിക്കന്‍ കറി, റോസ്‌റ്, ബീഫ് , ചപ്പാത്തി, തൈര് , പപ്പടം, ആഴ്ചകളോളം പഴക്കമുള്ള ഫ്രീസറിലെ മീന്‍, ഉപയോഗിച്ച ചായപ്പൊടി എന്നിവയാണ് പിടിച്ചെടുത്തത്. പഴകിയ ഭക്ഷണം പിടിച്ചെടുത്തത് ഹോട്ടല്‍ പ്രിയ, കൊളംബോ എന്നിവയാണെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യാഗസ്ഥര്‍ സാമ്പത്തിക ലാഭത്തിനു വേണ്ടിയാണു ഹോട്ടലുകളുടെ പേര് മൂടി വെക്കുന്നതെന്നും അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.