കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ ഇന്നലെ അവതരിപ്പിച്ചപ്പോള്‍ ഒരു സര്‍പ്രൈസ് ബാക്കിയുണ്ടായിരുന്നു. മലയാള സിനിമയിലെ യുവ സൂപ്പര്‍ താരമായ നിവിന്‍ പോളിയുടെ ടീമുമായുള്ള സഹകരണമാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഒളിപ്പിച്ചു വെച്ചതും കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചതും. യൂത്ത് അംബാസിഡറായാണ് നിവിന്‍ പോളി ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്.
ഐഎസ്എല്‍ മൂന്നാം വയസ്സിലേക്ക് കടക്കുമ്പോള്‍ ആദ്യമായിട്ടാണ് മലയാള സിനിമാ ലോകത്ത് നിന്നൊരു താരം ഔദ്യോഗികമായി കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം സഹകരിക്കുന്നത്.
‘ മറ്റേതൊരു ഇന്ത്യക്കാരനെയും പോലെ സച്ചിന് ടെണ്ടുല്‍ക്കറെ ചെറുപ്പം മുതലേ ആരാധിച്ചും സ്നേഹിച്ചും ജീവിച്ച തനിക്ക് അദ്ദേഹത്തോടൊപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന്’ നിവിന്‍ പോളി പറഞ്ഞു.
‘ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്നാണെന്നും കേരളാ ബ്ലാസ്റ്റേഴ്സിനോട് സഹകരിക്കാന്‍ സാധിച്ചതില്‍ അഭിമാന’മുണ്ടെന്നും താരം താരം കൂട്ടിച്ചേര്‍ത്തു. സച്ചിന് ടെണ്ടുല്‍ക്കര്‍, ചിരഞ്ജീവി, നാഗാര്‍ജുന എന്നിവര്‍ക്കൊപ്പം സ്വര്‍ണക്കരയുള്ള വെള്ള മുണ്ടും മഞ്ഞ ടീഷര്‍ട്ടും ധരിച്ചായിരുന്നു നിവിന്‍ പോളിയും ചടങ്ങിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: