ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന് സമീപത്തു നിന്ന് ആയുധധാരികളായ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.—രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് പിടിച്ചുകൊണ്ടുപോയത് അന്വേഷിച്ചു ചെന്ന നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് പുറത്തേക്ക് പോയ പോലീസുകാര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ക്രിസ്തുരാജാ പള്ളിയുടെ ഭാഗത്തു നിന്ന് രണ്ടു ഡിവൈഎഫ്ഐക്കാരെ പിടികൂടിയത്.
സ്റ്റേഷനകത്തു വച്ച് പോലീസ് നടത്തിയ ദേഹപരിശോധനയില്‍ നഞ്ചക്ക് എന്ന ആയുധവും നിരവധി പാറക്കഷണങ്ങളും പിടിച്ചെടുത്തു. അവിടെക്കൂടിയിരുന്ന സംഘ പരിവാര്‍ പ്രവര്‍ത്തകരെ ആക്രമിക്കുവാനാണ് ഇരുവരും സ്റ്റേഷന് പരിസരത്ത് പതുങ്ങി നിന്നത്. പോലീസ് ആയുധ സമേതം പിടികൂടിയിട്ടും ഇവരെ ചോദ്യം ചെയ്യാതെ രാവിലെ എത്തിയ സിപിഎം നേതാക്കളുടെ കൂടെ പോകാന്‍ അനുവദിച്ചു. ഇരുവര്‍ക്കും എതിരെ കേസ് എടുത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: