പനച്ചിക്കാട്: ഹിന്ദുഐക്യവേദിയുടെ പനച്ചിക്കാട് പഞ്ചായത്ത് കമ്മിറ്റി രൂപീകരണയോഗം ചേര്‍ന്നു. ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.സി.രവി അദ്ധ്യക്ഷത വഹിച്ചു. കപട മതേതരത്വം എന്നത് അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തിയിലൂടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഹിന്ദുക്കളെ മാത്രം നിയന്ത്രിക്കുകയും രാഷ്ട്രീയ പ്രതിയോഗികളാക്കി ദ്രോഹിക്കുകയും ചെയ്യുകയാണെന്ന് കെ.സി. രവി പറഞ്ഞു. ക്ഷേത്രങ്ങള്‍ക്കും ഹൈന്ദവ ആചാര്യന്മാര്ക്കും പരിഗണന നിഷേധിക്കുന്ന മന്ത്രിമാര്‍ മദര്‍തെരേസയുടെ വിശുദ്ധ പ്രഖ്യാപനത്തിന് സാക്ഷിയാവാന്‍ പോയത് മത്തരത്വത്തിന്റെ ഏതതു ഭാഗമാണെന്നും അദ്ദേഹം ചോദിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍, ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.കെ. ശശി എന്നിവര്‍ പങ്കെടുത്തു. പുതിയ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി പി.പി. പ്രഭാകരന് കണിമല (രക്ഷാധികാരി), ആര്. രാജേന്ദ്രപിള്ള ചന്നാനിക്കാട് (വര്‍ക്കിങ് പ്രസിഡന്റ്), വി.എസ്. രാധാകൃഷ്ണന് കുഴിമറ്റം (പ്രസിഡന്റ്), കെ.എസ്. രാജേഷ് പാത്താമുട്ടം (വൈസ്പ്രസിഡന്റ്), ബി.ശ്യാംകുമാര്‍ കണിമല (ജനറല്‍ സെക്രട്ടറി), എസ്. ഹേമന്ദ് കാരമൂട്, എസ്. ശ്രീരാഗ് കണിയാമല, പ്രശാന്ത് പാത്താമുട്ടം, വിനീത രാജേഷ് പാത്താമുട്ടം (സെക്രട്ടറിമാര്‍), എല്‍.പി. വിനായക് കണിയാമല (ഖജാന്‍ജി), വിഷ്ണു കോളാകുളം, സുമതി പനച്ചിക്കാട്, തുളസീഭായി കോളാകുളം, സന്തോഷ് പാതിയപ്പള്ളി, ലെനീഷ് പാത്താമുട്ടം (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: