സിപിഎം അക്രമങ്ങള്‍ക്കെതിരെ ബിജെപി പ്രതിഷേധ പ്രകടനം നടത്തി

Wednesday 7 September 2016 10:22 pm IST

കോട്ടയം: കോട്ടയം: കേരളത്തില്‍ ഇടതുപക്ഷഭരണം 100ദിവസം പിന്നിട്ടപ്പോഴേക്കും സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ അക്രമങ്ങള്‍ ബോധപൂര്‍വ്വം നടത്തുകയാണെന്നും മറ്റ് ഇതര രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട പ്രവര്‍ത്തകരെയും , അവരുടെ വീടുകളും ആക്രമിക്കുന്നത് പതിവായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാനസമിതിയംഗം ഏറ്റുമാനൂര്‍ രാധകൃഷ്ണന്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്തെ ബിജെപിയുടെ സംസ്ഥാന ഓഫീസ് ബോംബെറിഞ്ഞ് തകര്‍ക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് ബിനു.ആര്‍.വാര്യര്‍ നേതൃത്വം നല്‍കിയ പ്രതിഷേധ പ്രകടനത്തില്‍ സംസ്ഥാന സമിതിയംഗങ്ങളായ ടി.എന്‍.ഹരികുമാര്‍, അഡ്വ.എം.എസ്.കരുണാകരന്‍, ജില്ലാ ജന.സെക്രട്ടറി കെ.പി.സുരേഷ്, ജില്ലാ സെക്രട്ടറി സി.എന്‍.സുഭാഷ്, നിയോജകമണ്ഡലം ജന.സെക്രട്ടറി വി.പി.മുകേഷ്, പി.പി.രണരാജ്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എം.എസ്.മനു, നി.മ.ഭാരവാഹികളായ രമേശ് കല്ലില്‍, രാജേഷ് ചെറിയമഠം, ഷാജി തൈച്ചിറ, പ്രവീണ്‍ ദിവാകരന്‍, ജോമോന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ രാജേഷ് കൈലാസ്, കുസുമാലയം ബാലകൃഷ്ണന്‍, കുടമാളൂര്‍ രാധാകൃഷ്ണന്‍, സംസ്ഥാന കൗണ്‍സിലംഗം പി.ജെ.ഹരികുമാര്‍, നാസര്‍ റാവുത്തര്‍, കെ.എസ്.ഗോപന്‍, നന്ദകുമാര്‍, സനു.കെ.എസ്, വിനു.ആര്‍.മോഹന്‍, ഹരി കിഴക്കേക്കുറ്റ്, സാജന്‍ രതീഷ്, ബിജു പുല്ലരിക്കുന്ന്, പി.എസ്.ഉണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൈക്കം: ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ബോംബ് എറിഞ്ഞതില്‍ പ്രതിഷേധിച്ച് വൈക്കം നഗരത്തില്‍ ബിജെപി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാര്‍ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. പിണറായി സര്‍ക്കാറിന്റെ ഭരണ പരാജയവും പാര്‍ട്ടി സെക്രട്ടറിയുടെയും,മുഖ്യമന്ത്രിയുടെ മൂപ്പിളപ്പ് തര്‍ക്കവും കേരളത്തെ കലാപ ഭൂമിയാക്കിമാറ്റാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് അദ്ദേപറഞ്ഞു. സംഘടനാ സെക്രട്ടറി പി.ആര്‍. സുഭാഷ്, കെ.കെ.കരുണാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചങ്ങനാശ്ശേരി: ഭാരതീയ ജനതാ പാര്‍ട്ടി ആസ്ഥാനമന്ദിരംബോംബ് എറിഞ്ഞ് തകര്‍ത്ത തിനെതിരെ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും യോഗവും ചേര്‍ന്നു.പെരുന്നയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ടൗണ്‍ ചുറ്റി നഗരസഭാ ബസ് സ്റ്റാന്റില്‍ സമാപിച്ചു. സംസ്ഥാന സമിതി അംഗം ബി രാധാകൃഷ്ണമേനോന്‍ ഉത്ഘാടനം ചെയ്തു. അധികാരത്തിമിര്‍പ്പിലും ബിജെപിയുടെ വളര്‍ച്ചയിലും വിറളി പൂണ്ട മാര്‍സിസ്റ്റ് നേതൃത്വം അക്രമത്തിന്റെ പാത പിന്‍തുടര്‍ന്ന് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കണ്ണൂരില്‍ നടത്തുന്ന ആക്രമണ ശൈലി തെക്കന്‍ കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും ഇത് തുടരാനാണ് ‘ാവമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും രാധാകൃഷ്ണമേനോന്‍ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് എം എസ് വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ മനോജ്, ബി.ആര്‍. മഞ്ജീഷ്, സംസ്ഥാന സമിതി അംഗം എന്‍ പി കൃഷ്ണകുമാര്‍ ,പി സുരേന്ദ്രനാഥ്,സ സ സുനില്‍ കുമാര്‍, പി മുരളീധരന്‍, ബാബു കടമാഞ്ചിറ, കെ എസ് ഓമനക്കുട്ടന്‍,വിഷ്ണു ഗോപിദാസ്, അഡ്വ സോണി ജേക്കബ്, ശ്രീകുമാര്‍, രമേശ് തുടങ്ങിയവര്‍സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.