ഏറ്റുമാനൂര്‍: ഇടതുസര്‍ക്കാരിന്റെ 100-ാം ദിനാഘോഷചടങ്ങുകള്‍ ബിജെപി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും ബഹിഷ്കരിച്ചു. ഏറ്റുമാനൂര്‍ വ്യാപാരഭവന് ഹാളില്‍ കേരളസര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് സംഘടിപ്പിച്ച പരിപാടിയാണ് ബിജെപി ബഹിഷ്കരിച്ചത്.
ഏറ്റുമാനൂരിലെ ബിജെപി സംഘപരിവാര്‍ സംഘടനാഭാരവാഹികളെ ആസൂത്രിതമായി കേസില്‍ കുടക്കുന്നതിലും ബിജെപി-ആര്‍എസ്എസ് കാര്യാലയങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിലും, പ്രവര്‍ത്തകരെ മൃഗീയമായി വേട്ടയാടുന്നതിലും സര്‍ക്കാര്‍ സഹായകരമായ നിലപാട് സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്ക്കരിച്ചതെന്ന് ബിജെപി കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഗണേഷ് ഏറ്റുമാനൂര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: