എരുമേലി: ദേശീയ പണിമുടക്കിന് നിര്‍ബന്ധമായും പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരോട് ഭരണഘടനാവിരുദ്ധമായി ആഹ്വാനം ചെയ്ത പിണറായി വിജയന് സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ അത്തപൂക്കളം ഇടരുതെന്ന് പറയുന്നത് സാംസ്കാരിക കേരളത്തിനു അപമാനമാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്. ഓണാഘോഷത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എരുമേലി ഗ്രാമപഞ്ചായത്ത് ആഫീസ് പടിക്കല്‍ ഭാരതീയ മഹിളാ മോര്‍ച്ച നടത്തിയ പ്രതിഷേധ പൂക്കളവും, ഓണക്കളിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിളക്ക് കൊളുത്തി പ്രതിഷേധം മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി ഷീബാ രാജു ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പരിപാടികള്‍ക്കും ഓണക്കളികള്‍ക്കും ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് വി.സി.അജികുമാര്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ അനിയന് എരുമേലി, രമാ ജയകുമാര്‍, മഹിളാ മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് സുമാരവി, ബിജെപി നിയോജക മണ്ഡലം ജന:സെക്രട്ടറി കെ.ബി. മധു, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഹരികൃഷ്ണന് കനകപ്പലം, നിയോജക മണ്ഡലം ട്രഷറര്‍ പി. എന്‍. പ്രശാന്ത്, അനന്തു അജി, വിനീത്, രമേശ്, സുരേഷ് ബാബു, മഞ്ജു, ശ്യാമളവിജയന്‍, സുധര്‍മ്മ സുരേന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: