എല്‍ഡിഎഫ് സര്‍ക്കാര്‍ കേരള സംസ്‌കൃതിയെ തകര്‍ക്കുന്നു: പി.കെ. കൃഷ്ണദാസ്

Thursday 8 September 2016 2:33 pm IST

മലയിന്‍കീഴ്: എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ സംസ്‌കൃതിയെയും പാരമ്പര്യത്തെയും തകര്‍ക്കാന്‍ ഗൂഢശ്രമം നടത്തുന്നുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ബിജെപി പെരുമുള്ളൂര്‍ വാര്‍ഡ് കമ്മിറ്റിയും ഏകാത്മ മാനവ സംസ്‌കൃതിയും ചേര്‍ന്നുനടത്തിയ തിരുവോണം 2016 ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.കെ. കൃഷ്ണദാസ്. ഓണത്തിന് രാഷ്ട്രീയവും മതവുമില്ല. ഓണാഘോഷം വിലക്കിയതിലൂടെ പിണറായി സര്‍ക്കാര്‍ കേരളീയരുടെ ദേശീയ ഉത്സവത്തെയാണ് അവഹേളിച്ചിരിക്കുന്നത്. ഭാരതത്തെ മാവേലിനാടാക്കാനാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. 2019 ആകുമ്പോഴേക്കും ഭാരതത്തില്‍ വീടും വെളിച്ചവും ശുചിമുറിയുമില്ലാത്ത ഒരു കുടുംബം പോലുമുണ്ടാകില്ല. ഇതിന് കേന്ദ്ര സര്‍ക്കാര്‍ പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പേരുമാറ്റി തങ്ങളുടേതാക്കാന്‍ പലരും ശ്രമിക്കുന്നതായും അദേഹം കുറ്റപ്പെടുത്തി. ധര്‍മ്മം പുലരുന്ന മാവേലി നാട് സ്വപ്‌നമല്ലെന്നും അത് യാഥാര്‍ത്ഥ്യമാക്കാനാണ് ബിജെപി സര്‍ക്കാരിന്റെ പരിശ്രമമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഓണകിറ്റ്, ഓണക്കോടി, ഗുരുസ്ഥാനീയരെ ആദരിക്കല്‍, നവാഗതര്‍ക്ക് അംഗത്വ വിതരണം തുടങ്ങിയവയും നടന്നു. ഊരൂട്ടമ്പലം ജംഗ്ഷനില്‍ ആഘോഷ സമിതി ചെയര്‍മാന്‍ റ്റി.കെ. പത്മകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന സമിതിയംഗം എരുത്താവൂര്‍ ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു, മണ്ഡലം പ്രസിഡന്റ് ജി. സന്തോഷ്‌കുമാര്‍, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മായ, വൈസ് പ്രസിഡന്റ് തൂങ്ങാംപാറ ബാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ അഖിലേഷ്, വണ്ടന്നൂര്‍ ഷാജിലാല്‍, ജി. മണികണ്ഠന്‍ നായര്‍, ആര്‍. മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഹാബലിയുടെ നാടുകാണല്‍ ചടങ്ങും ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.