കോട്ടയം: നവീകരിച്ച പൊന്‍കുന്നം പി.എന്‍.പി.എം ഹിന്ദു മെഡിക്കല്‍ മിഷന് ആശുപത്രി ഇന്ന് 2ന് കേന്ദ്രമന്ത്രി ഡോ.ഹര്ഷവര്ദ്ധന് ഉദ്ഘാടനം ചെയ്യും.
ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന് അദ്ധ്യക്ഷത വഹിക്കും. പുതുതായി നിര്‍മ്മിച്ച ഒ.പി.കെട്ടിടത്തിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നിര്‍വ്വഹിക്കും. ആധുനിക ഓപ്പറേഷന് തീയേറ്റര്‍ സമുച്ചയം മാതാ അമൃതാനന്ദമയി മഠം സ്വാമി അനഘാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യും.
ഹോസ്പിറ്റല്‍ സോഫ്ട്വെയര് ഉദ്ഘാടനം എന്‍.ജയരാജ് എംഎല്‍എ നിര്‍വ്വഹിക്കും. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, കാഞ്ഞിരപ്പള്ളി നൈനാര്‍പള്ളി ഇമാം ഷിഫാര്‍ മൗലവി എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: