തിരുവനന്തപുരം: ജൂലൈ 31ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ് ജൂണ്‍ 2016) ഫലം പ്രസിദ്ധീകരിച്ചു. പാസ്സായവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അവരുടെ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം എല്‍ബിഎസ് സെന്ററിന്റെ വെബ് സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് രേഖകളുടെ ഗസറ്റഡ് ആഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേലവിലാസമെഴുതിയ എ4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈന്ഡ് കവര്‍ സഹിതം ഡയറക്ടര്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി, പാളയം, തിരുവനന്തപും-33 എന്ന വിലാസത്തില്‍ അയച്ചുതരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ംംം.ഹയരെലിൃേല.ീൃഴ. ംംം.ഹയസെലൃമഹമ.രീ. എന്നീ വെബ് സൈറ്റുകളിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: