കാട്ടാക്കട: പത്ര ഏജന്റിനെ സാമൂഹ്യവിരുദ്ധര്‍ അക്രമിച്ചതായി പരാതി. ഏജന്റ് ശിവജിനഗര്‍ പ്രസാദിന്റെ വസ്തുവില്‍ സാമൂഹ്യ വിരുദ്ധര്‍ അതിക്രമിച്ചുകയറിയാണ് അതിക്രമം കാട്ടിയത്. കഴിഞ്ഞ 30 വര്‍ഷമായി പ്ലാവൂര്‍ പുത്തറത്തലനട കനാല്‍ പുറംപോക്കില്‍ താമസിക്കുകയാണ് ശിവജി നഗര്‍ പ്രസാദും കുടുംബ
വും. പുലര്‍ച്ചേ 3ന് പത്രവിതരണത്തിന് പ്രസാദ് പോയിരുന്ന സമയത്താണ് ഒരു സംഘം പ്രസാ
ദിന്റെ വീടിനോട് ചേര്‍ന്ന പുരയിടം ഇടിച്ചു നിരത്താന്‍ ശ്രമം നടത്തിയത്. ഇത് തടയാന്‍ ശ്രമിച്ച ഏജന്റിന്റെ ഭാര്യയേയും മക്കളേയും സംഘം ഭീഷണിപ്പെടുത്തിയതായും കാട്ടാക്കട പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ പ്രസാദിനേയും സംഘം കയ്യേറ്റം ചെയ്യുകയും പത്രവിതരണത്തിന് കൊണ്ടുപോകുന്ന ബൈക്ക് കേടുവരുത്തുകയും വിതരണത്തിനുള്ള ദിന പത്രങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ശിവജിനഗര്‍ പ്രസാദ് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: