ന്യൂദല്‍ഹി: കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ 24 മണിക്കൂറിനകം എഫ്ഐആര്‍ പോലീസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി. യങ് ലോയേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്ജിയിന്മേല് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് സി.നാഗപ്പന് എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ആദ്യം 48 മണിക്കൂറിനകം എഫ്ഐആര്‍ പരസ്യപ്പെടുത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ച കോടതി അല്പ്പനേരത്തിനകം 24 മണിക്കൂറായി ചുരുക്കുകയായിരുന്നു.
ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത സ്ഥലങ്ങളില്‍ കേസ് വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ 72 മണിക്കൂര്‍ അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: