അമ്പാടിമുക്കില്‍ ഇക്കുറി 'ചുവപ്പ് ഗണേശനില്ല'

Thursday 8 September 2016 3:31 pm IST

കണ്ണൂര്‍: നേതൃത്വത്തിന്റെ വിലക്കിനെത്തുടര്‍ന്ന് അമ്പാടിമുക്കില്‍ ചുവന്ന ഗണേശനെ എഴുന്നള്ളിക്കുന്നതില്‍ നിന്ന് സിപിഎം പ്രാദേശിക നേതൃത്വം പിന്‍മാറി. കഴിഞ്ഞ വര്‍ഷം ചെഗുവേരയുടെ പടം വെച്ച് ചുവന്ന ഗണേശനെ എഴുന്നള്ളിച്ചതിനെതിരെ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തവണ ഘോഷയാത്ര തീരുമാനിച്ച് ഔദ്യോഗികമായി അനുമതി എടുത്തിരുന്നുവെങ്കിലും അവസാന നിമിഷം സിപിഎം പ്രാദേശിക നേതൃത്വത്തോട് ഗണേശോത്സവം മാറ്റിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭക്ത്യാദരപൂര്‍വ്വം പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഗണേശോത്സവത്തിനിടെ വിരലിലെണ്ണാവുന്നവരെ പങ്കെടുപ്പിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഗണേശോത്സവം നടത്തിയത് ഏറെ വിമര്‍ശനം വിളിച്ച് വരുത്തിയതും പരിഹാസ്യമായതുമാണ്. സിപിഎം നേതൃത്വത്തെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ഗണപതിയെ ചുവപ്പിച്ച് കൂക്കിവിളിയും മുദ്രാവാക്യം വിളികളുമായി കൊണ്ടുപോയതും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് പുറമെ ഗണേശോത്സവത്തില്‍ നിന്നും പിന്‍മാറാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ഗണേശോത്സവത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഇത്തവണ പ്രദേശത്ത് നടന്ന ഗണേശോത്സവത്തില്‍ സഹകരിക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.