ലൗ ജിഹാദില്‍പ്പെടുത്തി പെണ്‍കുട്ടിയെ കടത്തി

Wednesday 7 September 2016 11:54 pm IST

ആലപ്പുഴ: ലൗജിഹാദ് കെണിയില്‍പ്പെടുത്തി പെണ്‍കുട്ടിയെ മതതീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമം കോടതി ഇടപെടലിനെത്തുടര്‍ന്ന് ഒഴിവായി. പാതിരപ്പള്ളി സ്വദേശിനിയായ പത്തൊന്‍പതുകാരി ഹിന്ദു പെണ്‍കുട്ടിയെയാണ് ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശിയായ യുവാവ് ശനിയാഴ്ച കടത്തിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുറിയില്‍ നിന്ന് ഖുറാനും മറ്റു മുസ്ലീം പ്രസിദ്ധീകരണങ്ങളും രക്ഷിതാക്കള്‍ കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സക്കറിയ ബസാര്‍ സ്വദേശിയായ യുവാവിനൊപ്പമാണ് കടന്നതെന്ന വിവരം ലഭിക്കുന്നത്. പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്തു. എന്നാല്‍ സ്റ്റേഷനില്‍ മാനസിക നില തെറ്റി എത്തിയ പെണ്‍കുട്ടി പോലീസുകാരെ അക്രമിച്ചു. രണ്ടു പോലീസുകാര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിക്കെതിരെ പോലീസുകാരെ അക്രമിച്ചതിന് കേസെടുത്തു. ഇതിനിടെ പ്രമുഖ സിപിഎം എംഎല്‍എ വിഷയത്തില്‍ ഇടപെടുകയും പെണ്‍കുട്ടിയെ യുവാവിനൊപ്പം അയയ്ക്കണമെന്ന് പോലീസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസുകാരെ അക്രമിച്ചതിനു കേസെടുത്തതിനാല്‍ വിട്ടയയ്ക്കാന്‍ പോലീസ് തയ്യാറായില്ല. ഇതിനിടെ മതതീവ്രവാദ സംഘടനയില്‍പ്പെട്ടവര്‍ യുവാവിനൊപ്പം പെണ്‍കുട്ടിയെ അയയ്ക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്തി. ബുധനാഴ്ച രാവിലെ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചെങ്കിലും മതതീവ്രവാദ സംഘടനയില്‍പ്പെട്ടവര്‍ തടിച്ചുകൂടിയതിനാല്‍ മടക്കിക്കൊണ്ടുപോകുകയായിരുന്നു. ഉച്ചയ്ക്കുശേഷം തിരക്കൊഴിഞ്ഞപ്പോള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കുന്ന ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റു മുമ്പാകെ പെണ്‍കുട്ടിയെ ഹാജരാക്കി. പെണ്‍കുട്ടിയുടെ മാനസികനില തെറ്റിയ അവസ്ഥയിലാണെന്നും അതിനാല്‍ വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്നും രക്ഷിതാക്കള്‍ക്കൊപ്പം അയയ്ക്കണമെന്നും വാദിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്നും വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. കോടതി വാദിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ച് ഒന്‍പതാം തീയതി വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആലപ്പുഴ മഹിളാ മന്ദിരത്തില്‍ പെണ്‍കുട്ടിയെ പാര്‍പ്പിക്കാനും അതിനുശേഷം ഉപാധികളോടെ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം ചികിത്സയ്ക്ക് അയയ്ക്കാനും ഉത്തരവിടുകയായിരുന്നു. ആസൂത്രിതമായാണ് പെണ്‍കുട്ടിയെ ലൗ ജിഹാദ് കെണിയില്‍പ്പെടുത്തിയത്. വനിതാ സുഹൃത്തുക്കളാണ് പെണ്‍കുട്ടിയെ ഇതിലേക്ക് നയിച്ചത്. ഖുറാന്‍ അടക്കമുള്ള ഗ്രന്ഥങ്ങള്‍ നല്‍കി പെണ്‍കുട്ടിയെ മനഃപരിവര്‍ത്തനം നടത്തിയതും ഇവരാണ്. പിന്നീട് യുവാവിനെ പെണ്‍കുട്ടിയുമായി പരിചയപ്പെടുത്തിയതും സുഹൃത്തുക്കള്‍ തന്നെയാണ്. ഈ പെണ്‍കുട്ടി പഠിക്കുന്ന തുറവൂരിലെ സ്വകാര്യ കോളേജിലെ മറ്റു ചില വിദ്യാര്‍ത്ഥിനികളെയും ഇത്തരത്തില്‍ കെണിയില്‍പ്പെടുത്തിയതായി അറിയുന്നു. ബിടെക് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത് യാതൊരു ജോലിയുമില്ലാത്ത യുവാവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.