മലപ്പുറം: ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുള്ള സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് മലപ്പുറം കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്ജ്. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസിനടക്കം അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.
സമാധാനപരമായി നടന്ന മാര്‍ച്ചിന് നേരെ പ്രകോപനമൊന്നുമില്ലാതെ പോലീസ് ലാത്തി വീശുകയായിരുന്നു. പരിക്കേറ്റവരെ മലപ്പുറം താലൂക്ക് ആശുപത്രിയിലും അജി തോമസിനെ മഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: