ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിനെതിരായ അക്രമം: ജില്ലയില്‍ പ്രതിഷേധമിരമ്പി

Thursday 8 September 2016 12:53 am IST

കണ്ണൂര്‍: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാനകമ്മറ്റി ഓഫീസിന് നേരെ കഴിഞ്ഞദിവസമുണ്ടായ അക്രമ സംഭവത്തില്‍ ജില്ലയില്‍ പ്രതിഷേധമിരമ്പി. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയായിരുന്നു തിരുവനന്തപുരം കുന്നുകുഴിയിലുള്ള സംസ്ഥാനകമ്മറ്റി ഓഫീസിന് നേരെ സിപിഎം സംഘം ബോംബേറ് നടത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബിജെപിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍നിന്നും ആരംഭിച്ച പ്രകടനം കണ്ണൂര്‍ പഴയ ബസ്റ്റാന്റില്‍ സമാപിച്ചു. ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ചിത്ത് നേതാക്കളായ പി.കെ.വേലായുധന്‍, എ.ഒ.രാമചന്ദ്രന്‍, കെ.ഗിരിധരന്‍, അനീഷ്, പി.ആര്‍.രാജന്‍, ആര്‍.കെ.ഗിരിധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തളിപ്പറമ്പില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍, നേതാക്കളായ സി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍, എം.രാഘവന്‍, സി.രമേശന്‍, കെ.രവീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആലക്കോട് നടന്ന പ്രതിഷേധ പ്രകടനത്തിന് സി.ജി.ഗോപന്‍, കെ.എസ്.തുളസീധരന്‍, എന്‍.കെ.വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നടുവില്‍, ശ്രീകണ്ഠപുരം, ഉളിക്കല്‍, ഇരിട്ടി, പേരാവൂര്‍, കാക്കയങ്ങാട്, കേളകം, മട്ടന്നൂര്‍, തില്ലങ്കേരി, പാനൂര്‍, ചിറ്റാരിപ്പറമ്പ്, നായാട്ടുപാറ, ചക്കരക്കല്‍, തലശ്ശേരി, പഴയങ്ങാടി, പയ്യന്നൂര്‍ തുടങ്ങി നൂറുകണക്കിന് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ധര്‍മ്മടത്ത് നടന്ന പ്രകടനത്തിന് മണ്ഡലം ജനറല്‍ സെക്രട്ടറി ജിനചന്ദ്രന്‍, ട്രഷറര്‍ നാരായണന്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വി.വി.അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി. കാര്‍ത്തികപുരം: ബിജെപി സംസ്ഥാന കമ്മറ്റിയോഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് കാര്‍ത്തികപുരം ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പി.വി.ബാലന്‍, എന്‍.കെ.ഓമനക്കുട്ടന്‍, ആനിയമ്മ രാജേന്ദ്രന്‍, മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. തലശ്ശേരി: ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനം നടത്തി. സിപിഎം തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും ബോംബാക്രമങ്ങളും സിപിഎമ്മിന്റെ അകത്തുള്ള അന്തച്ഛിദ്രത്തിന് മറയിടാനാണെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ക്രമസമാധാനനില തകര്‍ത്ത് പാര്‍ട്ടി സെക്രട്ടറി കോടിയേരി നഷ്ടപ്പെട്ടുപോയ സ്വാധീനം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എം.പി.സുരേഷ് പ്രസ്താവിച്ചു. പ്രതിഷേധ പ്രകടനത്തിന് എം.പി.സുമേഷ്, പി.ബാബു, കെ.എന്‍.മോഹനന്‍, കെ.അജേഷ്, കെ.ലിജേഷ്, സ്മിത ജയമോഹനന്‍, ലസിത പാലക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മയ്യില്‍: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി മയ്യിലില്‍ പ്രതിഷേധ പ്രകടനം നടത്തി. തളിപറമ്പ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മുണ്ടേരി ചന്ദ്രന്‍, വൈസ് പ്രസിഡണ്ടുമാരായ പുരുഷു മാസ്റ്റര്‍, എന്‍.പി.കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പ്രകടനത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പുരുഷു മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ പൊതുയോഗത്തില്‍ മുണ്ടേരി ചന്ദ്രന്‍, എന്‍.പി.കൃഷ്ണന്‍ യുവമോര്‍ച്ച തളിപറമ്പ മണ്ഡലം പ്രസിഡന്റ് വി.പി.രാഹുല്‍, ബേബി സുനകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇരിട്ടി: ഇരിട്ടിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് പി.എം.രവീന്ദ്രന്‍, സത്യന്‍ കൊമ്മേരി, ഇ.കെ.കരുണാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.