തളിപ്പറമ്പ് നോര്‍ത്ത് സബ് ജില്ലാ ഗെയിംസ് ആലക്കോട് എന്‍എസ്എസ് എച്ച്എസ്എസ് ജേതാക്കള്‍

Thursday 8 September 2016 12:54 am IST

തളിപ്പറമ്പ്: തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലാ ഗെയിംസ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ആലക്കോട് എന്‍എസ്എസ് എച്ച്എസ്എസ് 84ഓളം പെയ്ന്റുകള്‍ നേടി ജേതാക്കളായി. തുടര്‍ച്ചയായി 3-ാം തവണയാണ് ആലക്കോട് ജേതാക്കളാകുന്നത്. ഈ വര്‍ഷം നടന്ന വോളീബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, ബോള്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍, കബഡി, ഹന്‍ഡ് ബോള്‍, ചെസ്സ് തുടങ്ങി എല്ലാ ഗെയിംസ് മത്സര ഇനങ്ങളിലും സമ്മാനങ്ങള്‍ നേടുവാന്‍ ആലക്കോടിന് കഴിഞ്ഞു. തുടര്‍ച്ചയായ പരിശീലന പരിപാടിയിലൂടെയാണ് ആലക്കോട് ജേതാക്കളായത്. പ്രിന്‍സിപ്പല്‍ കൃഷ്ണകുമാര്‍, ഹെഡ്മിസ്ട്രസ് ഓമന ടീച്ചര്‍, ജേതാക്കള്‍, പരിശീലകന്‍ ടി.ആര്‍.രജീഷ് എന്നിവരെ പിടിഎ കമ്മറ്റി അനുമോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.