കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട് അവസാനിപ്പിക്കണം: എബിവിപി

Thursday 8 September 2016 12:55 am IST

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വിദൂര വിദ്യാഭ്യാസ വിദ്യാര്‍ത്ഥികളുടെ ഫീസ് 10ശതമാനം കൂട്ടാനുകള്ള നിലപാട് വിദ്യാര്‍ത്ഥിവിരുദ്ധമാണെന്ന് എബിവിപി കണ്ണൂര്‍ ജില്ലാ സമിതി ആരോപിച്ചു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. തുടര്‍ന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിവിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോകുകയാണെങ്കില്‍ വിദ്യാര്‍ത്ഥി സമൂഹത്തെ അണിനിരത്തി ശക്തമായ സമരവുമായി വരുംദിവസങ്ങളില്‍ എബിവിപി മുന്നോട്ടുപോകുമെന്ന് എബിവിപി ജില്ലാ ജോ.കണ്‍വീനിര്‍ കെ.കെ.അമല്‍ മുന്നറിയിപ്പു നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.