തലശ്ശേരി: സിപിഎം സംഘത്തിന്റെ അക്രമത്തില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ഗുരുതരമായി പരിക്കേറ്റു. കൂത്തുപറമ്പിനടുത്ത് പാതിരിയാട് നവജിത്ത് നിവാസില്‍ രാജുവിന്റെ മകന് നവജിത്തി (21)നാണ് പരിക്കേറ്റത്. കൈകാലുകള്‍ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ നവജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തുമണിയോടെ ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴാണ് സിപിഎം അക്രമിസംഘം മാരകായുധങ്ങളുമായി നവജിത്തിനെ അക്രമിച്ചത്. കൈക്കും കാലിനും ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇരുമ്പുവടികൊണ്ട് തലയ്ക്കും അടിയേറ്റിട്ടുണ്ട്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ച നവജിത്തിന്റെ നില ഗുരുതരമായതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: