മട്ടന്നൂര്‍: ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി മലബാര്‍ ടൂറിസം ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതായി ശ്രീബുദ്ധ സാംസ്കാരിക യാത്രാസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, ഓള് കേരള ഫോട്ടോഗ്രാഫേര്‍സ് അസ്സോസിയേഷന് എന്നിവരുമായി സഹകരിച്ചാണ് മലബാര്‍ ടൂറിസം കാഴ്ചകള്‍ എന്ന വിഷയത്തില്‍ മത്സരം നടത്തുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങള്‍, ചരിത്ര പ്രധാനകേന്ദ്രങ്ങള്‍, ഉത്സവങ്ങള്‍, കള്‍ച്ചറല്‍- ഇക്കോ ടൂറിസം ഇവയുമായി ബന്ധപ്പെട്ട കാഴ്ചകളാണ് മത്സരത്തിനു പരിഗണിക്കുക. ആര്‍ക്കും പങ്കെടുക്കാവുന്ന മത്സരത്തില്‍ 12-18 വലിപ്പത്തിലുള്ള 3 ഫോട്ടോകള്‍ വരെ അയക്കാവുന്നതാണ്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. പ്രവേശന ഫോറം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഓഫീസിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും ലഭിക്കും. അവസാന തീയ്യതി: സെപ്റ്റംബര്‍ 23. കൂടുതല്‍ വിവരങ്ങള്‍ക്ക് 95265 92090, 94965 18524 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കെ. പി.ഷിബു, അശോക് നമ്പ്യാര്‍, എം.ഷാജി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: