പാനൂരില്‍ ഗതാഗതക്കുരുക്കഴിക്കാന്‍ ശക്തമായ നടപടിയുമായി പോലീസ് രംഗത്ത്

Thursday 8 September 2016 1:02 am IST

പാനൂര്‍: പാനൂര്‍ ടൗണിലെ ഗതാഗതക്കുരുക്കഴിക്കാന്‍ പോലീസ് ശക്തമായ നടപടിയുമായി രംഗത്ത്. ഗതാഗത പ്രശ്‌നത്തിന് കാണാത്ത നഗരസഭയുടെ അനാസ്ഥയില്‍ ബുദ്ധിമുട്ടി പോലീസും. രാവിലെ മുതല്‍ ടൗണിലെ മുക്കിലും മൂലയിലും പോലീസിനെ നിര്‍ത്തിയാണ് ഗതാഗതക്കുരുക്കഴിക്കാന്‍ പോലീസ് നന്നേ പാടുപ്പെടുന്നത്. ബക്രീദ്-ഓണം തിരക്കു വന്നതോടെ ടൗണില്‍ ഗതാഗത പരിഷ്‌ക്കരണം ഏര്‍പ്പെടുത്തിയിട്ടും കുരുക്ക് തുടരുന്നതോടെ ഇന്നലെ എസ്‌ഐ ഫൈസല്‍ നേരിട്ടിറങ്ങി വാഹനങ്ങളെ നിയന്ത്രിച്ചു. വരിതെറ്റി വന്ന വാഹനങ്ങള്‍ ഗതാഗതകുരുക്കിന് കാരണമായതോടെ അത്തരം വാഹനങ്ങളുടെ െ്രെഡവര്‍മാര്‍ക്കെതിരെ നടപടിയും എടുത്തു. ജംഗ്ഷനില്‍ ഗതാഗത പ്രശ്‌നത്തിനു കാരണമായ ഓട്ടോ-ടാക്‌സി പാര്‍ക്കിംഗ് നേരത്തെ മാറ്റിയിരുന്നു. ഇരുചക്ര വാഹനങ്ങളടക്കം പാര്‍ക്ക് ചെയ്യാന്‍ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടാണ് നിലവില്‍ ഉപയോഗിക്കുന്നത്. നഗരസഭാ അധികൃതര്‍ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ സെമിനാര്‍ നടത്തി കളിക്കുകയാണെന്നും നടപടികള്‍ കൈകൊളളുന്നില്ലെന്നും ബിഎംഎസ് പാനൂര്‍ യൂണിറ്റ് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ബക്രീദും ഓണവും അടുത്തതോടെ കാല്‍നടയാത്രക്കാരും ഏറിയതോടെ ടൗണ്‍ വീര്‍പ്പുമുട്ടുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്ത അധികൃതര്‍ക്കെതിരെ ശക്തമായ ജനവികാരമാണ് ഉയര്‍ന്നു വരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.