കണ്ണൂര്‍: സംസ്ഥാന ജൂനിയര്‍ ഇന്റര്‍ ഡിസ്ട്രിക്ട് സംസ്ഥാന ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് മല്‍സരങ്ങള്‍ മുണ്ടയാട് ഇന്റോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രിയും കണ്ണൂര്‍ ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന് പ്രസിഡന്റും ഓര്‍ഗൈനസിംഗ് കമ്മറ്റി ചെയര്‍മാനുമായ കെ.പി.മോഹനന് അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് കമ്മറ്റി ചെയര്മാന് ഡോ.പി.കെ. ജഗനാഥന് സ്വാഗതം പറഞ്ഞു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വര്‍ക്കിംഗ് കമ്മറ്റി അംഗം ഒ.കെ.വിനീഷ്, രാജേഷ് എന്നിവര്‍ സംസാരിച്ചു. 14 ജില്ലാ ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജൂനിയര്‍ അന്തര്‍ ജില്ലാ മല്‍സരങ്ങളും തുടര്‍ന്ന് ജൂനിയര്‍ (അണ്ടര്‍17,19) സംസ്ഥാന ചാമ്പ്യന്‍ഷിപ്പും വെറ്ററന്‍ ചാമ്പ്യന്‍ഷിപ്പുമാണ് നടക്കുക. 300 ഓളം കായിക താരങ്ങള്‍ വിവിധ സെഷനുകളില്‍ മല്‍സരത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: