കണ്ണൂര്‍: അഖിലേന്ത്യാ ഓപ്പണ്‍ ഫിഡെ ടൂര്‍ണമെന്റ് 11ന് രാവിലെ 9.30ന് കണ്ണൂര്‍ ശ്രീകണ്ഠപുരം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആരംഭിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് മത്സരം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കണ്ണൂര്‍ നഗരസഭ മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിക്കും. രാജേഷ് നാട്ടകം മുഖ്യാതിഥിയായിരിക്കും. 13ന് വൈകുന്നേരം 6.45ന് നടക്കുന്ന സമാപന ചടങ്ങില്‍ ഡോ.രാജന് തോമസ് വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. പി.വേണുഗോപാലന്‍ മുഖ്യാതിഥിയായിരിക്കും. പി.പി.ബാലറാം അധ്യക്ഷതവഹിക്കും. കണ്ണൂര്‍ ചെസ് അക്കാദമിയും ചെസ് അസോസിയേഷന് കണ്ണൂരും സംയുക്തമായിട്ടാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: