ഓണം ചതയദിനാഘോഷം

Thursday 8 September 2016 1:05 am IST

പാനൂര്‍: അക്കാനിശേരി ശ്രീ നാരായണസേവാ നിലയം ഓണം ചതയദിനാഘോഷം ഗ്രാമോത്സവമായി ആഘോഷിക്കുന്നു. 13ന് രാവിലെ 9ന് ചെണ്ടമേളത്തിന്റെയും പുലിക്കളിയുടെയും അകമ്പടിയോടെ മാവേലിയുടെ ഗൃഹസന്ദര്‍ശനം, തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍, 14ന് ഉച്ചയ്ക്ക് 3ന് വിവിധ മത്സരങ്ങള്‍, 15ന് 6 മണിക്ക് ദീപാരാധന എന്നിവ നടക്കും. 6.30ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം റഷീദ്പാനൂര്‍ ഉദ്ഘാടനം ചെയ്യും. എം.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.തുടര്‍ന്ന് മെഗാഷോ അരങ്ങേറും. 16ന് പായസദാനം നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.