ആലക്കോട്: ധര്‍മ്മശാലയിലുള്ള അന്ധവിദ്യാലയത്തിലെ കുട്ടികളുമൊത്ത് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷന് മേഖലാ കമ്മറ്റിയും നന്മ സ്വാശ്രയ സംഘം പ്രവര്‍ത്തകരും സംയുക്തമായി ഓണാഘോഷം നടത്തി. കുട്ടികള്‍ക്കായി ഓണസദ്യയും കലാവിരുന്നും ഒരുക്കിയിരുന്നു. പൂക്കളമൊരുക്കിക്കൊണ്ട് ആരംഭിച്ച പൊതുസമ്മേളനം ആന്തൂര്‍ നഗരസഭാ വൈസ് ചെയര്മാന് കെ.ഷാജു ഉദ്ഘാടനം ചെയ്തു. ടി.രാഘവന് അധ്യക്ഷത വഹിച്ചു. എം.സി.ചന്ദ്രഭാനു സ്വാഗതവും ഉണ്ണി കെ നായര്‍ നന്ദിയും പറഞ്ഞു. മാതൃകാ അന്ധവിദ്യാലയം പ്രിന്‍സിപ്പാള്‍ പി.വി.നാരായണന് മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: