ഏഷ്യക്ക് ഭീഷണി ഭീകരത: മോദി

Thursday 8 September 2016 10:02 pm IST

വിയന്റിയാന്‍ (ലാവോസ്): ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കടുത്ത ഭീഷണിയാകുന്നത് ഭീകരപ്രവര്‍ത്തനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനാലാമത് ആസിയാന്‍ ഭാരത ഉച്ചകോടിയില്‍ പ്രസംഗിക്കുമ്പോഴാണ് പാക്കിസ്ഥാനു നേരെ ഒളിയമ്പെയ്തത്. ഭീകരതയുടെ ഇറക്കുമതിയും വളര്‍ച്ചയുമാണ് നാം നേരിടുന്ന പൊതുഭീഷണി. ആസിയാന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണം. സമാധാനവും സ്ഥിരതയും വികസനവുമാകണം നമ്മുടെ ലക്ഷ്യം. സൈബര്‍ സുരക്ഷയിലും ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിലും പരസ്പരം സഹകരിക്കാന്‍ ഭാരതം സന്നദ്ധമാണ്. അദ്ദേഹം പറഞ്ഞു. മ്യാന്മര്‍, സിംഗപ്പൂര്‍, മലേഷ്യ, ലാവോസ്, വിയറ്റ്‌നാം, കമ്പോഡിയ, ഇന്തോനേഷ്യ, ബ്രൂണായ്, ഫിലിപ്പൈന്‍സ്, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളുമായി ബന്ധം വികസിപ്പിക്കാന്‍ ഭാരതത്തിന് താല്പ്പര്യമുണ്ട്. കടല്‍ സംരക്ഷിക്കുക നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. അദ്ദേഹം പറഞ്ഞു. മോദി ലാവോസ് പ്രധാനമന്ത്രി തോങ്ങ്‌ളോണ്‍ സിസൗലിത്ത്, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്വന്‍ ഹൈ, നോബല്‍ ജേതാവ് ഓങ് സാന്‍ സൂകി എന്നിവരുമായി ചര്‍ച്ച നടത്തി. മോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ എന്നിവരുമായും ചര്‍ച്ച നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.