കോഴിക്കോട്: അടിയന്തരാവസ്ഥ വിരുദ്ധസമരം രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്നും പെന്ഷന് പദ്ധതി നടപ്പിലാക്കണമെന്നും അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് കോഴിക്കോട് ജില്ലാ സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി ആര്. മോഹനന് പങ്കെടുത്തു.
അടിയന്തരാവസ്ഥയില്‍ ജയില്‍വാസമനുഷ്ഠിക്കുകയും ക്രൂമര്ദ്ദനങ്ങള്ക്ക് വിധേയരായി ഇന്നും ദുരിതമനുഭവിക്കുന്നവരുമായവരുടെ ഡോക്യുമെന്ററി തയ്യാറാക്കി.
ബിജെപിയുടെ ദേശീയ കൗണ്‍സില്‍ നടക്കുന്ന കോഴിക്കോട് അസോസിയേഷ് ഓഫ് ദി വിക്ടിംസിന്റെ പ്രദര്‍ശനം തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: