ബിജെപി സമ്പര്‍ക്ക യജ്ഞം തുടരുന്നു

Thursday 8 September 2016 10:48 am IST

നാദാപുരം: ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായുള്ള സമ്പര്‍ക്ക യജ്ഞത്തിന്റെ നാദാപുരം മണ്ഡലതല ഉദ്ഘാടനം നാദാപുരം ബാര്‍ അസോസിയേഷനിലെ മുതിര്‍ന്ന അഭിഭാഷകന്‍ കുട്ടികൃഷ്ണന് ലഘുലേഖ നല്‍കി നാദാപുരം നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. രതീഷ്‌കുമാര്‍ നിര്‍വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി മത്തത്ത് ചന്ദ്രന്‍, സെക്രട്ടറിമാരായ അഡ്വ. ജിഷിന്‍ബാബു, രഞ്ജിത്ത് കെ.കെ. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. മധുപ്രസാദ്, കെ.ടി കെ ചന്ദ്രന്‍ മണ്ഡലം കമ്മിറ്റി അംഗം ടി.പി. ബാബു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. മേപ്പയ്യൂര്‍: ബിജെപി സമ്പര്‍ക്കയജ്ഞത്തിന്റെ മേപ്പയ്യൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം കീഴ്പ്പയ്യൂര്‍ നരിക്കുനി യില്‍ ഗാലക്‌സി ശ്രീധരന്‍ നായരുടെ വീട് സമ്പര്‍ക്കം ചെയ്ത് നിര്‍വഹിച്ചു. സുരേഷ് കണ്ടോത്ത്, അയടത്തില്‍ രാജീവന്‍, മധു പുഴയരികത്ത്, കെ.കെ. അനീഷ്, കെ.കെ. അമല്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി. പയ്യോളി:പയ്യോളി നഗരസഭാ നോര്‍ത്ത് സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്പര്‍ക്ക യജ്ഞത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് മൊയച്ചേരി സതീശന്‍ കര്‍ഷക തൊഴിലാളി മലോല്‍ കുഞ്ഞിക്കണാരന് ലഘുലേഖ നല്‍കി നിര്‍വഹിച്ചു. പ്രമോദ് കുന്നുമ്മല്‍ ദീപേഷ് കുന്നുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമ്പര്‍ക്കം തച്ചന്‍കുന്നില്‍ ബിജെപി സ്റ്റേറ്റ് കൗണ്‍സില്‍ അംഗം വി. കേളപ്പന്‍ ഉദ്ഘാടനം ചെയ്തു. കെ.എം. ശ്രീധരന്‍, ടി. പ്രദീപ് കുമാര്‍, വി.പി. സതീശന്‍, പ്രഭാകരന്‍ പ്രശാന്തി, കെ. ബാലകൃഷ്ണന്‍, സി.കെ. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉള്ളിയേരി: ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള സമ്പര്‍ക്കയജ്ഞത്തിന്റെ ഉദ്ഘാടനം മുണ്ടോത്ത് എടവലക്കണ്ടി മാധവക്കുറുപ്പിന് ലഘുലേഖ നല്‍കി ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം വട്ടക്കണ്ടി മോഹനന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഇ.കെ. സനല്‍കുമാര്‍, ടി.രാമകൃഷ്ണന്‍, സലീഷ് എന്നിവര്‍ പങ്കെടുത്തു. ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ചുള്ള ഗൃഹസമ്പര്‍ക്കയജ്ഞം കായണ്ണ വടക്കെചാലില്‍ നാരായണന്‍ നമ്പ്യാരുടെ വീട്ടില്‍ മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാ രാജന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി കായണ്ണ പഞ്ചായത്ത് പ്രസിഡണ്ട് പി.സി. ബാലന്‍, എന്‍. ചോയി, പി.പി. സുഭാഷ്, കെ.പി, നിജിന്‍ രാജന്‍, സുനീഷ് പുതുക്കുടി, സി. പ്രകാശന്‍, കെ.കെ.വിപിന്‍, സി.മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.