ഭീകര സംഘടനകളെ പാക്കിസ്ഥാൻ ഒറ്റപ്പെടുത്തണം; അമേരിക്ക

Thursday 8 September 2016 11:20 am IST

വാഷിംഗ്ടണ്‍: ഭീകരതക്കെതിരെ പാക്കിസ്ഥാൻ ശക്തമായ പടയൊരുക്കം നടത്തണമെന്ന് അമേരിക്ക. അയൽ രാജ്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്ന ഭീകര സംഘടനകൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ പാക്കിസ്ഥാൻ തയ്യാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. പാക്കിസ്ഥാനുമായി നല്ല ബന്ധമാണുള്ളത്. എന്നാല്‍, ഭീകര വിരുദ്ധ നീക്കത്തിന്റെ ഭാഗമാകുമ്പോള്‍ ഭീകരവാദ സംഘടനകളുമായി ഒത്തുപോകാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കരുതെന്ന് മുമ്പ് വ്യക്തമാക്കിയതായും യുഎസ് വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ തണലേകുന്ന ഭീകരവാദസംഘടനകള്‍ അയല്‍ രാജ്യങ്ങളില്‍ പ്രശ്‌നം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു. ഭാരതവും അമേരിക്കയും സൈനിക സഹകരണത്തിന് കരാര്‍ ഒപ്പുവച്ചത് പാക്കിസ്ഥാന്‍-ചൈന സാമ്പത്തിക ഇടനാഴിയെ ചെറുക്കാനാണ് എന്ന് ഭീകരവാദ സംഘടനയായ ജമാത് ഉദ് ധവ തലവന്‍ ഹാഫിസ് സയ്യിദ് പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ് വക്താവ് പത്രക്കുറിപ്പിലൂടെ പാക്കിസ്ഥാന് താക്കീത് നൽകിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.