റാഞ്ചി: ജാര്‍ഖണ്ഡില്‍ തെരുവുനായ ആക്രമണത്തില്‍ എട്ടു വയസ്സുകാരി കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയില്‍ ഹെത്ബാന്ദ് ദിവാര്‍ ഗ്രാമത്തില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന് പുറത്തുനില്‍ക്കുകയായിരുന്ന കുട്ടിയെ ഒരു കൂട്ടം നായകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
കുട്ടിയുടെ നിലവിളികേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ കുട്ടിയുടെ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു
സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതോടെ തെരുവ് നായ്ക്കളെ അമര്‍ച്ച ചെയ്യാന്‍ നടപടിയെടുക്കുമെന്നും സോണിയുടെ കുടുംബത്തിന് ടോയിലറ്റ് നിര്‍മിച്ചു നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: