ഓണത്തിന് ആശ്വാസധനം നല്‍കണം: ബിഎംഎസ്

Thursday 8 September 2016 3:15 pm IST

കൊല്ലം: അബ്കാരി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷനായ തൊഴിലാളികള്‍ക്ക് ഓണത്തിന് ആശ്വാസധനം നല്‍കണമെന്ന് കേരളപ്രദേശ് ടോഡി ആന്റ് അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ആവശ്യപ്പെട്ടു. സര്‍വീസില്‍ ഇരിക്കുമ്പോള്‍ ദിവസവും പതിനഞ്ച് മണിക്കൂര്‍ വരെ വിശ്രമമില്ലാതെ പണിയെടുത്ത് രോഗികളായി തീര്‍ന്നവര്‍ക്ക് ഇപ്പോള്‍ പ്രതിമാസം ആകെ ലഭിക്കുന്നത് ആയിരം രൂപയാണെന്ന് ഫെഡറേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.ഓമനക്കുട്ടന്‍നായര്‍ ചൂണ്ടിക്കാട്ടി. ഓണത്തിന് ബോര്‍ഡില്‍ നിന്ന് തൊഴിലാളികള്‍ക്ക് ആശ്വാസധനസഹായമായി 5000 രൂപവീതം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.