കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് നടത്തി; യാത്രക്കാര്‍ വലഞ്ഞു

Thursday 8 September 2016 3:18 pm IST

കൊല്ലം: കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്റിലെ മുഴുവന്‍ ബസുകളും പരിശോധിക്കണമെന്ന എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നിര്‍ദ്ദേശത്തിനെതിരെ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി. കൊല്ലത്തെ ഗ്യാരേജില്‍ ഇത്രയും ബസുകള്‍ ഒരേസമയം പരിശോധന നടത്താന്‍ സൗകര്യമില്ലാത്തതിനാല്‍ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ പണിമുടക്കിയത്. മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരും ഷണ്ടിംഗ് ഡ്രൈവര്‍മാരും പണി മുടക്കിയതിനെ തുടര്‍ന്ന് നൂറ്റിപത്ത് സര്‍വീസുകളാണ് മുടങ്ങിയത്. അപ്രതീക്ഷിതമായ പണിമുടക്കില്‍ യാത്രക്കാര്‍ ദുരിതത്തിലായി. കിഴക്കന്‍മലയോര മേഖലയിലേക്ക് ഉള്‍പ്പെടെ 132 സര്‍വ്വീസുകളാണ്—ഡിപ്പോയില്‍ നിന്നുള്ളത്. രാത്രി ഡിപ്പോയിലെത്തിക്കുന്ന ബസുകള്‍ രാവിലെ മെക്കാനിക്കല്‍ വിഭാഗത്തിലെ ഡ്രൈവര്‍മാര്‍ ഗാരേജിലെത്തിച്ച്— ഫിറ്റ്‌നസ്—പരിശോധന നടത്തണമെന്നാണ്—പുതിയ നിര്‍ദേശം. എന്നാല്‍ ദീര്‍ഘദൂര സര്‍വ്വീസുകളൊഴികെ മറ്റു പല ബസുകളും ഗാരേജിലെത്തിക്കാതെ മെക്കാനിക്ക് ബസ് കിടക്കുന്ന സ്ഥലത്ത്—നേരിട്ടെത്തി പരിശോധിക്കാറാണ്—പതിവ്—. ഇതില്‍ ഡിപ്പോ എന്‍ജിനീയറുടെ പിടിവീണതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക്—കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.