അമ്പലപ്പുഴ: നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് എട്ടുപേര്‍ക്ക് പരിക്കേറ്റു. കൊല്ലം ചിറയിന്‍കീഴ് പന നില്ക്കുന്ന വീട്ടില്‍ സുരേഷ്കുമാര്‍ (65), ഭാര്യ ബീന (50), മകള്‍ കീര്‍ത്തി (22), പൂന്തള്ളൂര്‍ വിഎസ് ഭവനില്‍ സുശീല (71), ബന്ധുക്കളായ രാജന്‍ബാബു (60), ഭാര്യ പ്രഭാവതി (55), സെന്‍ (60), ഭാര്യ പ്രസന്ന (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ദേശീയപാതയില്‍ പുറക്കാട് പഴയങ്ങാടി ജങ്ഷനു സമീപം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. എറണാകുളത്ത് ഒരു വിവാഹത്തില്‍ പങ്കെടുത്തശേഷം തിരികെ വരുമ്പോഴായിരുന്നു ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. റോഡിനു പടിഞ്ഞാറുവശം നിര്‍ത്തിയിട്ടിരുന്ന ഇന്‍സുലേറ്റഡ് ലോറിയില്‍ കാറിടിച്ചുകയറുകയായിരുന്നു.
ലോറിയില്‍ കുടുങ്ങിക്കിടന്ന കാറില്‍ നിന്ന് വളരെ പണിപ്പെട്ടാണ് യാത്രക്കരെ പുറത്തെടുത്തത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ഹരിപ്പാടു നിന്ന് ഫയര്‍ ഫോഴ്സും അമ്പലപ്പുഴ പോലീസും നാട്ടുകാരും ചേര്‍ന്ന് ഒരു മണിക്കൂര്‍ പണിപ്പെട്ടാണ് കാര്‍ നീക്കം ചെയ്തത്.
പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരെ ഗതാഗതം സ്തംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: