ആംബുലന്‍സ് ബോട്ട് തുരുമ്പെടുത്ത് നശിക്കുന്നു

Thursday 8 September 2016 7:30 pm IST

പൂച്ചാക്കല്‍: പെരുമ്പളം ദ്വീപ് നിവാസികള്‍ക്ക് അത്യാവശ്യ സമയങ്ങളില്‍ ഉപയോഗിക്കുന്നതിനായി അനുവദിച്ച ആംബുലന്‍സ് ബോട്ട് തുരുമ്പെടുത്ത് നശിക്കുന്നു. പെരുമ്പളം ദ്വീപില്‍ നിന്ന് രോഗികളെ രാത്രി സമയങ്ങളില്‍ ആശുപത്രിയിലെത്തിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരോഗ്യ വകുപ്പ് അനുവദിച്ച ചെറിയ ബോട്ടാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൊന്തക്കാട്ടില്‍ കിടക്കുന്നത്. കുറച്ചുനാള്‍ ഈ ബോട്ട് ക്ഷേത്രം പറമ്പ് ജെട്ടിക്ക് സമീപം കെട്ടിയിരുന്നു. പിന്നിട് പഞ്ചായത്ത് ഇറപ്പുഴ ‘ാഗത്ത് തയാറാക്കിയ ഷെല്‍ട്ടറിലേക്ക് മാറ്റി. ഷെല്‍ട്ടറില്‍ നിന്നും കെട്ടഴിഞ്ഞ് ബോട്ട് കായലിലാകെ ഒഴുകി നടന്നിരുന്നു. ഇപ്പോള്‍ മുക്കം ഭാഗത്ത് ചുറ്റും കാണാന്‍ സാധിക്കാത്ത വിധം കാടുകയറിയ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച നിലയിലാണ് ബോട്ട്. ആംബുലന്‍സ് ബോട്ട് അനുവദിച്ചെങ്കിലും ഡ്രൈവറെ നിയമിക്കാതിരുന്നതിനാല്‍ കാര്യമായ രീതിയില്‍ ബോട്ട് ഉപയോഗിച്ചിട്ടില്ല എന്നതാണ് വസ്തുത. രാത്രി കാലങ്ങളില്‍ അത്യാസന്ന നിലയിലായ രോഗികളെ എറണാകുളം, ചേര്‍ത്തല, ആലപ്പുഴ എന്നിവിടങ്ങളിലെ ആശുപത്രിയില്‍ കൊണ്ടു പോകാനായി മറുകരയില്‍ എത്തിക്കണമെങ്കില്‍ വളളം തന്നെയാണ് ഇപ്പോഴും പെരുമ്പളം ദ്വീപ് നിവാസികള്‍ക്ക് ആശ്രയം. പെരുമ്പളം ദ്വീപിലെക്കായി പുതിയതായി രണ്ട് റെസ്‌ക്യൂ ബോട്ടുകള്‍ അനുവദിച്ചതായി ജലഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബോട്ടുകള്‍ക്കും ആംബുലന്‍സ് ബോട്ടിന്റെ ഗതിയാകുമോയെന്ന ആശങ്കയിലാണ് ദ്വീപ് നിവാസികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.