കുട്ടനാട്: എന്‍എസ്എസ് കുട്ടനാട് യൂണിയന്റെ കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 10, 11 തീയതികളില്‍ നടക്കുന്ന നായര്‍ മഹാസമ്മേളനത്തിന്റെയും, കാര്‍ഷിക, വിദ്യാഭ്യാസ, വനിതാ സമ്മേളനങ്ങളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കുട്ടനാട്ടിലെ 71 കരയോഗങ്ങളിലെയും വനിതാ, ബാല സമാജങ്ങളിലേയും 214 സ്വയംസഹായ സംഘങ്ങളിലേയം പ്രവര്‍ത്തകരും സമൂദായംഗങ്ങളും പരിപാടികളില്‍ പങ്കെടുക്കും. പത്തിന് രാവിലെ 9.30ന് വിദ്യാഭ്യാസ, കാര്‍ഷിക സമ്മേളനം എംജി സര്‍വകലാശാല രജിസ്ട്രാര്‍ എം. ആര്. ഉണ്ണി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് വനിതാ സമ്മേളനം മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം മേധാവി ഡോ. എസ്. ലീനാകുമാരി ഉദ്ഘാടനം ചെയ്യും. വനിതായൂണിയന്‍ പ്രസിഡന്റ് പ്രസന്നമോഹന് അദ്ധ്യക്ഷത വഹിക്കും.
11ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന നായര്‍ മഹാസമ്മേളനം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ഹരികുമാര്‍ കോയിക്കല്‍, കെ. കെ. പദ്മനാഭ പിള്ള, കെ. പങ്കജാക്ഷപണിക്കര്‍, യൂണിയന് പ്രസിഡന്റ് കെ. പി. നാരായണപിള്ള, പി. കെ. രാധാകൃഷ്ണപണിക്കര്‍, ജി. ത്യാഗരാജന് നായര്‍, യൂണിയന് സെക്രട്ടറി വി. ഉണ്ണികൃഷ്ണന്, പ്രസന്നമോഹന്, ശ്രീദേവി രാജു തുടങ്ങിയവര്‍ പ്രസംഗിക്കും. കനകജൂബിലി ആഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി എല്ലാ കരയോഗങ്ങളിലും എന്‍എസ്എസ് പതാകകള്‍ ഉയര്‍ത്തി അലങ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: